കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിൽ സമർപ്പിച്ചു. ഒരു കോടിയിലേറെ രൂപ ചിലവഴിച്ചാണ് ഭക്തജന സഹകരണത്തോടെ നവീകരണ സംഘാടക സമിതി ശ്രീകോവിൽ പുനർ നിർമ്മാണം പൂർത്തിയാക്കിയത്.

ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന താന്ത്രിക ചടങ്ങുകൾക്ക് ശേഷം ശ്രീകോവിൽ പുനർ നിർമ്മാണ ശില്പികളെ ആദരിച്ചു. തുടർന്ന് മേള കലാരത്നം സന്തോഷ് കൈലാസ് സോപാന സംഗീതാർച്ചനയും, തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും മേളാർച്ചനയും നടത്തി.

വൈകിട്ട് നടന്ന സമർപ്പണ സദസ്സ് ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഈറോഡ് രാജൻ അധ്യക്ഷത വഹിച്ചു. ഹരിഹരാനന്ദ സരസ്വതി സ്വാമി, സാമൂതിരി രാജപ്രതിനിധികളായ മാനവ് രാജ, ശശികുമാർ രാജ ജിതേഷ് രാജ എന്നിവരും
ബാലൻ അമ്പാടി, ചലച്ചിത്രതാരം രക്ഷരാജ്, വി. ടി. മനോജ് നമ്പൂതിരി, മേള കലാരത്നം സന്തോഷ് കൈലാസ്, പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ ശ്രീനിവാസൻ, പി. വി. കൃഷ്ണൻ പുതുശ്ശേരി, ഡോ. കൃപാൽ,
സെന്തിൽ നാഥ് എന്നിവർ സംസാരിച്ചു. ഷൈജു ഹരിചന്ദനം സ്വാഗതവും മാതൃസമിതി ചെയർപേഴ്സൺ വി. എം. ജാനകി നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!