വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും ആദരിക്കല്‍ ചടങ്ങും ഫെബ്രുവരി 10 ചൊവ്വാഴ്ച

കൊയിലാണ്ടി: കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നതായി രക്ഷാധികാരി പി.കെ. കബീര്‍ സലാല, പ്രസിഡന്റ് കെപി ശ്രീധരന്, സെക്രട്ടറി എ. പി. കെ. ശശികുമാര്‍, ജനറല്‍ സെക്രട്ടറി എം. ശശീന്ദ്രന്, ട്രഷറര്‍ എന്‍. ഷറഫുദ്ദീന്, വൈസ് പ്രസിഡന്റ് കെ .പി .മുഹമ്മദലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു
ക്ഷണിക്കപ്പെട്ട വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും മറ്റു പ്രമുഖരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഫെബ്രുവരി 10 ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് മിനിസിവില്‍ സ്റ്റേഷന് സമീപം തക്കാര ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണം.
പരിപാടിയില്‍ KWES സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.നഗരസഭാ ചെയര്മാന് യു.കെ. ചന്ദ്രന് മുഖ്യാതിഥിയും ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കൊയിലാണ്ടി സുമിത്ത്കുമാര്‍ വിശിഷ്ടാതിഥിയുമായിരിക്കും. അശ്വതി ഷിനിലേഷ്, ബിന്ദു സി.ടി, എ. സുധാകരന് , എ.പി. സുധീഷ് ,രമ്യ പണ്ടാരക്കണ്ടി ,കെ.എം. നജീബ് ,എം. ദൃശ്യ,ശ്രീജാറാണി ,സി.കെ.ജയദേവന് , പി.എം.ബിജു, കെ.എം.ഷമീം, കെ.കെ.ദാമോദരന്‍,കെ.വി. സുരേഷ് ,സയ്യിദ് ഹാരിസ് ബാഫക്കി തങ്ങള്‍, സുരേഷ് മേലേപ്പുറത്ത്, സി.വി. സുധാകരന് , എന്‍.ടി.അബ്ദു്ദുള്ള , വി.പി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും









