തിരുവങ്ങൂരില്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിര്‍ത്തിയിട്ട ക്രൂയിസര്‍ ജീപ്പിന് തീപിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിര്‍ത്തിയിട്ട ക്രൂയിസര്‍ ജീപ്പിന് തീപിടിച്ചു
ശാദിമഹല്‍ ഓഡിറ്റോറിയത്തിന് മുന്‍വശത്തായി ഇന്നലെ രാത്രി് 9 മണിയോടെയാണ് സംഭവം.
റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ജീപ്പിന്റെ മുന്‍ഭാഗത്താണ് തീപിടിച്ചത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ പ്രദേശവാസികള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു.
ജീപ്പിന്റെ മുന്‍ഭാഗത്ത് മാത്രമാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതായി കരുതുന്നു.









