വാല്യക്കോട് എയുപി സ്‌കൂളിന്റെ 101-ാം വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു

പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂളിന്റെ 101-ാം വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം നീണ്ട 38 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക എ.കെ സുബൈദയെ പിടിഎയും മാനേജ്മന്റും സ്നേഹോപഹാരം നല്‍കി ആദരിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ ഷീജ പുതുക്കുടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. സമീര്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ അമ്പാളി, നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം എ ബിനിജ, സുരേഷ് ക്ലാരിയില്‍, വി.വി ദിനേശന്‍, കെ.എം മുഹമ്മദ്, പി.എന്‍.പി ശങ്കരന്‍, എംപിടിഎ ചെയര്‍ പേഴ്‌സണ്‍ വി.കെ ദിവ്യ, പിടിഎ വൈസ് പ്രസിഡന്റ് എ.എം വത്സകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ് സലിം മിലാസ് സ്വാഗതം പറഞ്ഞ സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഷൈന്‍ ഇംഗീഷ് മീഡിയം നഴ്‌സറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ നൃത്ത സന്ധ്യ ഷൈന്‍ നഴ്‌സറി ഫെസ്റ്റും 250 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത വിസ്മയം കലാസന്ധ്യ എന്നിവയും അരങ്ങേറി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!