പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറി. ഫെബ്രുവരി 2,3,4,5,6 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി കൂമിള്ളി സുരേന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ. രാഘവൻ കർമ്മം നിർവഹിച്ചു.

ചെയർമാൻ കെ.പി. സുജാതൻ, സെക്രട്ടറി വി.പി. സുരേഷ് കുമാർ, സി. ഗോപാലൻ, കെ.എം. നാരായണൻ, കെ.പി. നാരായണൻ, സി.പി. ശ്രീശൻ, കെ.കെ. ദാമോദരൻ, സി.കേശവൻ, ശങ്കരൻകുട്ടി, വി.പി വിനോദ് കുമാർ, ഒ.വി. ഗണേശൻ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ക്ഷേത്രം വടക്കിനി പുരയുടെ പുനർനിർമാണത്തിന് ഫണ്ട് ശേഖരണം ആരംഭിച്ചു. വൈകീട്ട് നട്ടത്തിറ, ഉളികൻ തിറ, 5 ന് സമൂഹസദ്യ, ഇളനീർക്കുല വരവ്, താലപ്പൊലി, പുലരും വരെ വിവിധങ്ങളായ തിറകൾ എന്നിവ നടക്കും. 6 ന് വൈകിട്ട് ഗുരുതിർപ്പണത്തോടെ ഉത്സവം സമാപിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!