പഠനമാണ് ലഹരി, ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗവ.ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി. സതീശന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും, വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന റാലിയും നടത്തി. ക്ലാസുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് നടത്തി. മുഴുവന്‍ ക്ലാസുകളിലും പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ് മത്സരം, ലഹരി വിരുദ്ധ സദസ്സ് എന്നിവ നടത്തി.
ചടങ്ങുകള്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് എം. എം. ബാബു, എസ് ആര്‍ ജി കണ്‍വീനര്‍ കെ. ഒ. ഷൈജ, സ്‌കൗട്ട് ക്യാപ്റ്റന്‍ ടി. വി. ശാലിനി, വി. പി സതീശന്‍, പി. സമീര്‍, രശ്മി, കെ. സുധീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.