രാജ്യസഭാ എംപി ഡോ. പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്റെ വിയോഗം:പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു

കൊയിലാണ്ടി: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ന് രാവിലെയോടെ എം പിയെ നേരില്‍ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ തിക്കോടി പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഉഷസ് വീട്ടിലേക്ക് എത്തുന്നത്.
പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡി വൈ എസ് പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍: ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. മുന്‍ കബഡി താരം കൂടിയായ ശ്രീനിവാസന്‍ പി ടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹസ്ഥാപകനാണ്. പി ടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ട്രഷററായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് അന്ത്യം.സംസ്‌കാരം 4മണിക്ക് വീട്ടുവളപ്പില്‍ നടക്കും









