സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പിഎഫ്‌ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. രഹസ്യമായി പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യപകമായി എന്‍ഐഎ റെയ്ഡ് നടത്തുന്നത്. കൈവെട്ടു കേസുമായി തുടരന്വേഷണം വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. പിഎഫ്ഐയ്ക്ക് പങ്കുണ്ടെന്നായിരുന്നു എന്‍ഐഎ റിപ്പോര്‍ട്ട്. ഒന്നാം പ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളുകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.









