തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര ക്ഷേത്ര കുള നവീകരണ ഫണ്ട് ഏറ്റുവാങ്ങി
കാരയാട്: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ക്ഷേത്ര കുള നവീകരണത്തിന്റെ ആദ്യ ഫണ്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗധന്‍ ടി. മുത്തുകൃഷ്ണനില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷതവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബ്ലോക്ക് കെ. അഭിനീഷ് മുഖ്യപ്രഭാഷണ നടത്തി. തേവര്‍കണ്ടി ബാലകൃഷ്ണന്‍, എന്‍ പി രവീന്ദ്രന്‍, സി. ചന്ദ്രന്‍, പി. കെ. സുരേന്ദ്രന്‍, സി. മോഹന്‍ദാസ്, പിയൂഷ് പുതിയേടത്ത്, എ. സ്വാമി ദാസ്, നവീകരണ സമിതി കണ്‍വീനര്‍ പി. ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു.


