നമ്മുടെ കീഴരിയൂര്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു ജീവന്‍ രക്ഷാ ക്ലാസ്സ് നടത്തി

കൊയിലാണ്ടി:  നമ്മുടെ കീഴരിയൂര്‍ സഹജീവനം മന്ദിരത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ജീവന്‍ രക്ഷാ ക്ലാസ്സ് പേരാമ്പ്ര ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ടി. സനൂപ് നയിച്ചു. അത്യാഹിതങ്ങള്‍ വരുന്ന സന്ദര്‍ഭത്തില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് മനസ്സിലാക്കാന്‍
കഴിഞ്ഞത് നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമായി.

ചടങ്ങിന് ശിവാനന്ദന്‍ നെല്യാടി സ്വാഗതം പറഞ്ഞു. രഷിത്ത് ലാല്‍ കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്ക് ദിന ദേശഭക്തിഗാന സംഗീത ശില്‍പം രാഷ്ട്രത്തിനോടുള്ള ആദരം വിളിച്ചോതുന്നതായിരുന്നു തുടര്‍ന്ന് സ്വരലയം ഗാനാലാപനം പരിപാടിയില്‍ നിരവധി ഗായകര്‍
ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ പ്രീജിത്ത്, പോക്കര്‍ ടി, രാജേഷ്, ഷീബ എന്നിവര്‍ സംസാ
രിച്ചു. ദേവി നന്ദി പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!