40ന്റെ നിറവിൽ ലോകകപ്പ് കായിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓർമകൾക്ക് നാല് പതിറ്റാണ്ട്
ഇന്ത്യന്‍ കായികചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓര്‍മകള്‍ക്ക് നാല് പതിറ്റാണ്ടായി. ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് നാളേക്ക് 40 വര്‍ഷം. 1983 ജൂണ്‍ 25ന് ലോര്‍ഡ്സിലാണ് ഇന്ത്യ കിരീടം നേടിയത്.
ഫൈനലില്‍ അന്നത്തെ അതികായരായ വെസ്റ്റിന്‍ഡീസിനെ 43 റണ്ണിന് തോല്‍പ്പിച്ചു. വീണ്ടുമൊരു ഏകദിന ലോകകപ്പ് ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കെയാണ് ആദ്യ വിജയത്തിന്റെ വാര്‍ഷികം.
കപില്‍ദേവ് നയിച്ച ടീമില്‍ മൊഹീന്ദര്‍ അമര്‍നാഥായിരുന്നു വൈസ് ക്യാപ്റ്റന്‍. കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, സുനില്‍ ഗാവസ്‌കര്‍, സയ്യിദ് കിര്‍മാനി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍, ബല്‍വീന്ദര്‍ സന്ധു, യശ്പാല്‍ ശര്‍മ,
രവിശാസ്ത്രി, കെ ശ്രീകാന്ത്, ദിലീപ് വെങ്‌സര്‍ക്കാര്‍, സുനില്‍ വല്‍സന്‍ എന്നിവരായിരുന്നു ടീമില്‍. സുനില്‍ ഒരുമത്സരംപോലും കളിച്ചില്ല. യശ്പാല്‍ ശര്‍മ 2021ല്‍ അന്തരിച്ചു.