ക്യു ഫെസ്റ്റ് സാംസ്‌കാരികോത്സവത്തിന് പത്തു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തോടെ തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹിക പാഠശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം ക്യു – ഫെസ്റ്റിന് പത്തു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തോടെ തുടക്കമാകും. ശനിയാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളില്‍, പ്രശസ്ത ആര്‍ട്ടിസ്റ്റും ആര്‍ട്ട് ക്യൂറേറ്ററുമായ റിയാസ് കോമു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമകാലിക ഇന്ത്യ: രാഷ്ട്രീയം ജനാധിപത്യം എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന ടേബിള്‍ ടോക്കില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരുമായ അമൃത് ലാല്‍, റിയാസ് കോമു, പ്രശസ്ത എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, സി എസ് വെങ്കിടേശ്വരന്‍, എന്‍ ഇ ഹരികുമാര്‍ എന്നിവര്‍ സംബന്ധിക്കും.
ഫിബ്രവരി 1 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ നൂറിലേറെ പ്രസാധകരുടെ പതിനായിരത്തില്‍പ്പരം പുസ്തകങ്ങള്‍ (മലയാളം, ഇംഗ്ലീഷ്, ) ലഭ്യമാക്കുന്നുണ്ട്. 26 ന് വൈകുന്നേരം 4 മണിക്കാണ് Festival of Democracy യുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പൊതു പരിപാടികള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും വൈകീട്ട് സെമിനാറുകള്‍, നാടകങ്ങള്‍, ചിത്ര – സംഗീത – കലാവതരണങ്ങള്‍ ഉണ്ടാകുമെന്ന് എന്‍.വി മുരളി, വിജയരാഘവന്‍ ചേലിയ, സനല്‍ അരിക്കുളം, എന്‍.കെ.മുരളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാംസ്‌കാരികവും – സാമൂഹികവും – രാഷ്ട്രീയവുമായ വിഷയങ്ങളെ സാധാരണ മനുഷ്യരുമായി വിനിമയം ചെയ്ത് നാടിന്റെ ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ശ്രദ്ധ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ക്യൂ – ഫെസ്റ്റും ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയും.





