അധ്യാപക നിയമനം
അധ്യാപക നിയമനം
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ
https://chat.whatsapp.com/FcTchyn3sx1AxPV3LLuYzd
ഫുട്ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു
ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9846748335


അധ്യാപക നിയമനം
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ മലയാളം താല്‍ക്കാലിക നിയമനത്തിന് ജനുവരി 24ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2323962

ജന്തുക്ഷേമ പ്രവര്‍ത്തനം: ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
ജില്ലയില്‍ 2025-26 വര്‍ഷം മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനകള്‍/വ്യക്തികള്‍ എന്നിവര്‍ക്ക് പ്രോത്സാഹനമായി മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന 10,000 രൂപ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തിനിടെ ഇത്തരം അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമുകള്‍ മൃഗാശുപത്രികളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 27ന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മൃഗാശുപത്രി, ബാങ്ക് റോഡ്, നിയര്‍ ഫാത്തിമ ഹോസ്പിറ്റല്‍, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ ലഭിക്കണം.

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ അഭിമുഖം
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിന് ജനുവരി 30ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്. പ്രവൃത്തി പരിചയം അഭികാമ്യം. ആധാര്‍ കാര്‍ഡ്, അസല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367.

കെയര്‍ പ്രൊവൈഡര്‍ നിയമനം
സാമൂഹികനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി സദനത്തില്‍ കരാറടിസ്ഥാനത്തില്‍ പുരുഷ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നതിന് ജനുവരി 31ന് രാവിലെ 10.30ന് അഭിമുഖം നടക്കും. യോഗ്യത: എട്ടാംക്ലാസ്. പ്രായപരിധി: 50 വയസ്സ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2355698.







