പഴകിയ കോഴിയിറച്ചി പിടികൂടി ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

 

തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ സ്റ്റാളിൽ നിന്നും പഴകിയതും ഗുണനിലവാര മില്ലാത്തതുമായ തൊണ്ണൂറ് കിലോഗ്രാമോളം കോഴിയിറച്ചി ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.

കൂടാതെ ബീച്ചിലെ 25 ഓളം സ്ഥാപനങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഗുണ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു നശിപ്പിച്ചു. ജല ഗുണനിലവാര പരിശോധന നടത്താത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്‌ അതെടുക്കാനുള്ള നിർദ്ദേശം നൽകി, പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കിയിട്ടുമുണ്ട്.

തിരുവങ്ങൂർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ.ജെ ഷീബ യുടെ നിർദ്ദേശാനുസരണം കാപ്പാട് ടൂറിസം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ രാമചന്ദ്രൻ,എൻ.വി ജിജിത്ത്, യു.ഷറീന, സിവിൽ പോലീസ് ഓഫീസർ എം കെ പ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!