റാപ്പര്‍ വേടന്‍, സൂരജ് സന്തോഷ്, അഞ്ജു ജോസഫ് എന്നിവര്‍ നയിക്കുന്ന ‘വേട്ടക്കളം’ സംഗീത വിരുന്നിന് കൊയിലാണ്ടി സ്റ്റേഡിയം ഒരുങ്ങി

 

കൊയിലാണ്ടി : ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘വേട്ടക്കളം’ സംഗീത വിരുന്നിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയി. SR3 പ്രൊഡക്ഷന്‍സും, സ്‌കൈ ഫ്ലെയര്‍ എന്റര്‍ടൈന്‍മെന്റ്സും സംയുക്തമായാണ് മെഗാ മ്യൂസിക്കല്‍ ഷോ സംഘടിപ്പിക്കുന്നത്.

ജനുവരി 24ന് വൈകിട്ട് 5.30 മുതല്‍ 10.30 വരെ നീണ്ടുനില്‍ക്കുന്ന പരിപാടി മലയാളികളുടെ പ്രിയപ്പെട്ട റാപ്പര്‍ വേടന്‍, പ്രശസ്ത ഗായകരായ സൂരജ് സന്തോഷ്, അഞ്ജു ജോസഫ് എന്നിവര്‍ നയിക്കും

പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, മുന്‍സിപ്പാലിറ്റി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ അനുമതിയോടെയും വ്യാപാരി വ്യവസായ സംഘടനകളുടെ പൂര്‍ണ്ണ സഹകരണത്തോടുകൂടിയും പിന്തുണയോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും യുവാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലുള്ള സംഗീത പരിപടിയായിരിക്കുമെന്ന് സംഘാടകര്‍ ഉറപ്പാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ ശ്രീജിത്ത്, അഞ്ജലി, രതീഷ് എന്നിവര്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!