കേരള വിഷന്‍ കേബിള്‍ ടി വി ഓപ്പറേറ്റേഴ് അസോസിയേഷന്‍ കൊയിലാണ്ടി മേഖല സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി

 

കൊയിലാണ്ടി: കേരള വിഷന്‍ കേബിള്‍ ടി വി ഓപ്പറേറ്റേഴ് അസോസിയേഷന്‍ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി, കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തില്‍ നടന്ന പരിപടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സി ഒ എ മേഖല പ്രസിഡന്റ് എം. അബ്ദുള്‍റഹിമാന്‍ ചടങ്ങില്‍ അധ്യക്ഷനായി നഗരസഭ കൗണ്‍സിലര്‍ തെസ്ലീന, സി ഒ എ ജില്ലാ പ്രസിഡണ്ട് കെ. പി. സത്യനാഥന്‍, കെ. എസ്. ജയദേവ്, റെജില്‍ വി. ആര്‍., പി. ബിജു, ഉഷാ മനോജ്. ഇ. ജയനാരായണന്‍, പി. ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് ശ്രീജിത്ത് വിയ്യൂരിന്റെ മാജിക്ക് ഷോയും, കൊയിലാണ്ടി യേശുദാസും തേജാ ലക്ഷ്മിയും നയിച്ച ഗാനമേളയും അരങ്ങേറി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!