സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം; 739 പോയിന്റുകളോടെ കണ്ണൂര്‍ ജില്ല മുന്നില്‍

 

കോഴിക്കോട്: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ലീഡ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കണ്ണൂര്‍ ജില്ല. 739 പോയിന്റുകളുമായാണ് കണ്ണൂര്‍ ജില്ല സ്വര്‍ണക്കപ്പിനായുള്ള കുതിപ്പ് തുടരുന്നത്. രണ്ടാം സ്ഥാനത്ത്, 728 പോയിന്റുകളോടെ കോഴിക്കോട് ജില്ലയും മൂന്നാം സ്ഥാനത്ത് 726 പോയിന്റുകളോടെ തൃശൂര്‍ ജില്ലയുമാണ് തുടരുന്നത്. ഇത്തവത്തെ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശൂര്‍ ജില്ലയായിരുന്നു മുന്‍വര്‍ഷത്തെ ജേതാക്കള്‍.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഇതുവരെ 101ല്‍ 74 മത്സര ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 110ല്‍ 76 ഇനങ്ങളും എച്ച്എസ് അറബിക് വിഭാഗത്തില്‍ 19ല്‍ 16 ഇനങ്ങളും എച്ച്എസ് സംസ്‌കൃത വിഭാഗത്തില്‍ 19ല്‍ 15 ഇനങ്ങളും പൂര്‍ത്തിയായി. ഇതുവരെ 72 ശതമാനം മത്സരങ്ങളാണ് പൂര്‍ത്തിയായത്. ഇതുവരെ 181 മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. 68 മത്സരങ്ങള്‍ കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്.

കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട് ജില്ല ഇക്കുറി 726 പോയിന്റുകളോടെ നാലാം സ്ഥാനത്താണ് തുടരുന്നത്. അഞ്ചാം സ്ഥാനത്ത് തിരുവനന്തപുരം, ആറാം സ്ഥാനത്ത് മലപ്പുറം, ഏഴാം സ്ഥാനത്ത് കൊല്ലം, എട്ടാം സ്ഥാനത്ത് എറണാകുളം, ഒന്‍പതാം സ്ഥാനത്ത് വയനാട്, 10-ാം സ്ഥാനത്ത് കാസര്‍കോട്, 11-ാം സ്ഥാനത്ത് കോട്ടയം, 12-ാം സ്ഥാനത്ത് ആലപ്പുഴ, 13-ാം സ്ഥാനത്ത് പത്തനംതിട്ട എന്നിങ്ങനെയാണ് പോയിന്റ് നില. നിലവില്‍ 606 പോയിന്റുകള്‍ ഉള്ള ഇടുക്കി ജില്ലയാണ് ഏറ്റവും അവസാന സ്ഥാനത്ത് ഉള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!