തിരുവങ്ങൂരിൽ ദേശീയപാതയിൽ വാഹനാപകടം ആറു പേർക്ക് പരിക്ക്


കൊയിലാണ്ടി: തിരുവങ്ങൂരിൽ ദേശീയപാതയിൽ വാഹനാപകടം ആറു പേർക്ക് പരിക്കേറ്റു. അണ്ടർ പാസിൽ നിന്ന് പ്രവേശിച്ച അയ്യപ്പഭക്ത സഞ്ചരിച്ച ബസ്സും കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോടേക്ക് വരുന്ന തടിമരം കയറ്റിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്
കർണാടക നഞ്ചൻകോട് നിന്ന് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും കർണാടകയിൽ നിന്ന് പറവൂരിലേക്ക് തടിമരം കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്
അടിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ബസ് അശ്രദ്ധമായി പ്രവേശിച്ചതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറയുന്നു
പുലർച്ചെ രണ്ടുമണിയോടെ കൂടിയാണ് സംഭവം. കൊയിലാണ്ടി പോലീസ് എത്തിയാൽ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്







