ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ നടന്ന പ്രതിഭാ സംഗമം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള എസ്. എസ്. എൽ. സി. , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ നടന്ന പ്രതിഭാ സംഗമം കാനത്തിൽ ജമീല എം. എൽ. എ. ഉദ്ഘാടനം നിര്‍വഹിച്ചു.
വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ. കെ. അജിത്, കെ. ഷിജു, കെ. എ. ഇന്ദിര, സി. പ്രജില, കൗൺസിലർമാരായ പി. രത്ന വല്ലി, വി. പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, വത്സരാജ് കേളോത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. സുധാകരൻ, എം. എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.



