കുടുംബശ്രീയുടെ പ്രീമിയം ഹോട്ടലിലെ കിച്ചണില്‍ എല്‍ പി ജി ഗ്യാസ് സിലണ്ടര്‍ ലീക്കായി തീ പിടിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കുടുംബശ്രീയുടെ പ്രീമിയം ഹോട്ടലിലെ കിച്ചണില്‍ എല്‍ പി ജി ഗ്യാസ് സിലണ്ടര്‍ ലീക്കായി സ്റ്റൗവിന് തീ പിടിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് സംഭവം കത്തി കൊണ്ടിരിക്കുന്ന പ്രഷര്‍ കുക്കര്റും ലീക്കായ സ്റ്റൗവും അഗ്നിരക്ഷാസേന എത്തി സിലിണ്ടര്‍ ഓഫ് ചെയ്തു തീ അണക്കുകയും കുക്കര്‍ തണുപ്പിച്ച് കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ ജാഹിര്‍ എം ന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ജിനീഷ് കുമാര്‍, നിധി പ്രസാദ് ഇ എം, സുജിത്ത് എസ് പി, ഹോഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.







