പാലിയേറ്റീവ് ദിനാചരണം: കുടുംബ സംഗമവും ബോട്ട് യാത്രയും സംഘടിപ്പിച്ചു

 

കൊയിലാണ്ടി: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ പാലിയേറ്റീവ് രോഗികള്‍ക്കായി കുടുംബ സംഗമവും ബോട്ട് യാത്രയും സംഘടിപ്പിച്ചു. ആയുഷ് ഹോമിയോപ്പതി വകുപ്പ്, കൊയിലാണ്ടി നഗരസഭ ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ‘അരികെ’ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ്, നാഷണല്‍ ആയുഷ് മിഷന്‍ ‘കാരുണ്യ’ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സംഗമം ഉദ്ഘാടനവും ബോട്ട് യാത്രയുടെ ഫ്‌ളാഗ് ഓഫും കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ടി സി ബിന്ദു നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രമ്യ അധ്യക്ഷയായി. താലൂക്ക് ഹോമിയോ ആശുപത്രി ആര്‍.എം.ഒ ഡോ. മുഹമ്മദ് തസ്‌നീം മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. കെ സി പ്രതിഭ, വാര്‍ഡ് കൗണ്‍സിലര്‍ മൈഥിലി, കാരുണ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആതിര വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബ്ലാങ്കറ്റ് വിതരണം ചെയ്തു. രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും കലാപരിപാടികളും ഉണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!