പൊയിൽക്കാവ് ക്ഷേത്ര മഹോത്സവം ധനസമാഹരണം ആരംഭിച്ചു

 

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടത്തുന്നതിന്റെ ഭാഗമായി ധനസമാഹരണം ആരംഭിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന ആദ്യ ധന സമർപ്പണം ടി. പി. ദാമോദരൻ ശ്രീനിലയം നിർവഹിച്ചു.

ആഘോഷ കമ്മിറ്റി ഭാരവാഹികളായ ടി. കുട്ടികൃഷ്ണൻ, യു. വി. ശിവദാസൻ, എ. പി. മുരളീധരൻ, കെ. വി. ഗംഗാധരൻ, പി. ഗോവിന്ദൻ, വി. ബിജു, ഹരിദാസൻ, ഒ. വാസവൻ, കെ. ഗീതാനന്ദൻ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തംഗം ശശികുമാർ, സത്യചന്ദ്രൻ പൊയിൽക്കാവ് എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!