ഞാറ്റുവേല ചന്ത ആരംഭിച്ചു
അരിക്കുളം: പ്രിയദർശിനി വെൽഫെയർ കോ-ഓപ്പററ്റീവ് സൊസൈറ്റിയുടെയും ഗ്രീൻ അംബ്രല ഗാർഡൻ നഴ്‌സറിയുടെ ആഭിമുഖ്യത്തിൽ അരിക്കുളം മുക്കിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
ആദ്യവിൽപ്പന ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്യാമള നിർവഹിച്ചു. ചടങ്ങിൽ രമേശൻ മനത്താനത്ത് അധ്യക്ഷം വഹിച്ചു. വിശ്വനാഥൻ കൊളപ്പേരി ലത്തീഫ് എൻ. എം. പ്രജീഷ് എന്നിവർ സംസാരിച്ചു. ഞാറ്റുവേല ചന്ത 28 ന് അവസാനിക്കും


