ദേശീയപാതയില്‍ സില്‍ക്ക് ബസാറിലെ ഡ്രൈനേജില്‍ മാലിന്യം ഒഴുക്കിയതായി പരാതി


കൊയിലാണ്ടി : ദേശീയപാതയില്‍ സില്‍ക്ക് ബസാറിലെ ഡ്രൈനേജില്‍ വീണ്ടും മാലിന്യം ഒഴുക്കിയതായി പരാതി. നിസാന്‍ ടാങ്കര്‍ വണ്ടിയില്‍ നിന്നാണ് ദ്രാവക രൂപത്തിലുള്ള മാലിന്യം ഡ്രൈനേജിലേക്ക് ഒഴുക്കിയത്. ബുധനാഴ്ച് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്ത് നിന്ന് മാലിന്യവുമായെത്തിയ നിസാന്‍ ടാങ്കര്‍ ദേശീയ പാതയോരത്ത് വാഹനം സൈഡാക്കി വാഹനത്തിന്റെ വാള്‍വ് തുറന്ന് മാലിന്യം ഡ്രൈനേജിലേക്ക് ഒഴുക്കുകയായിരുന്നു. ഇവിടെ സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. രണ്ട് മിനിട്ടു കൊണ്ട് വാഹനം തിരിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി സുധീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഷാജി പാതിരിക്കാട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ മരുതേരി, ജെ.എച്ച്.ഐമാരായ റിഷാദ് കെ, ജമീഷ് മുഹമ്മദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥലം ക്ലോറിനേഷന്‍ ചെയ്തു.
ഇത് മൂന്നാം തവണയാണ് ഈ പ്രദേശത്ത് മാലിന്യം ഒഴുക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാലിന്യം തള്ളിയവരെയും വാഹനവും കണ്ടെത്താന്‍ പോലിസില്‍ പരാതി നല്‍കി.







