സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

പേരാമ്പ്ര: കക്കയം പവർഹൗസിലെ ജീവനക്കാർക്ക് വേണ്ടി അഗ്നിബാധ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും തൊഴിലിട സുരക്ഷയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. കക്കയം പവർഹൗസിൽ വച്ച് നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ പേരാമ്പ്ര അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  റഫീഖ് കാവിൽ ക്ലാസ് എടുത്തു.

വിവിധതരം പ്രാഥമിക അഗ്നിശമനോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സനൽ, രാജീവ് എന്നിവർ പ്രായോഗിക പരിശീലനം കൊടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ വരുൺ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!