കെ.ജി.ഒ.യു താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തില്‍ ഉദ്ഘാടനം ചെയ്തു.

 

കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തില്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുക്കുന്ന ജനവിരുദ്ധ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.

തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ അടുത്ത സര്‍ക്കാറിന്റെ തലയിലേക്കിടാനുള്ള ഭരണകൂട ഗൂഢാലോചന ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. മെഡിസെപ്പിലൂടെ ജീവനക്കാരെ സര്‍ക്കാര്‍ തട്ടിപ്പിനിരയാക്കുകയാണ് ചെയ്യുന്നത് എന്ന് ബീന പൂവത്തില്‍ പറഞ്ഞു. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശക്തമായ പ്രതിഷേധം കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമെന്നും അവര്‍ പറഞ്ഞു.

സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ജി ഒ യു ജില്ലാ പ്രസിഡന്റ് കെ.കെ പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വി സി സുബ്രഹ്‌മണ്യന്‍, കെ.കെ ബിജു, എം.പി സബീര്‍ സാലി , ഡോ. ടി.എം സാവിത്രി , കെ. ലത,
ടി.വി. മുഹമ്മദ് സുഹൈല്‍, പി . ഹാമിദ എന്നിവര്‍ സംസാരിച്ചു.

താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ഡോ. ടി.എം സാവിത്രി (പ്രസിഡണ്ട്), ടി.വി മുഹമ്മദ് സുഹൈല്‍ (സെക്രട്ടറി), പി .ഹാമിദ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!