ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധം


കെ-ടെറ്റ് ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇനി മുതല്‍ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കി. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കുള്ള ഇളവ് പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു. വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമര്‍ശവും ഒഴിവാക്കി. കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ LP, UP നിയമനത്തിന് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്‌കൂള്‍ ഭാഷാദ്ധ്യാപകര്‍ കാറ്റഗറി IV വിജയിക്കേണ്ടതില്ല.
സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളുടെ കൂടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്, കെ – ടെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി, രണ്ടാം ദിവസം അത് മരവിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. 40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്.







