കേരള ഗുസ്തി ടീം നേപ്പാളിലേക്ക് : ലക്ഷ്യം സൗത്ത് ഏഷ്യൻ മെഡൽ


കോഴിക്കോട്: നേപ്പാളിലെ ലുമ്പിനിയിൽ ജനുവരി 16,17 തീയതികളിലായി നടക്കുന്ന സൗത്ത് ഏഷ്യൻ കോമ്പാറ്റ് ഗുസ്തി ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്കായി കേരള ടീം അങ്കത്തിനിറങ്ങുകയാണ്.
സെപ്റ്റംബറിൽ ഖൊരക് പൂരിൽ നടന്ന കോമ്പാറ്റ് നാഷണൽ ഗുസ്തി മത്സരത്തിൽ മെഡൽ നേട്ടം കൈവരിച്ചാണ് കേരള ടീം സൗത്ത് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനുള്ള ഇന്ത്യൻ ടീമിലിടമുറപ്പിച്ചത് . ജൂനിയർ വിഭാഗത്തിൽ അലൻറബ റോസ്, അദ്രിനാദ് , അമർനാഥ്, അയ്മൻ അബ്ദുള്ള, ഷിൻസാജ് എന്നിവരും സിനിയർ വിഭാഗത്തിൽ അബിനേഷുമാണ് മത്സരിക്കുന്നത്. എല്ലാവരും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർ.
കോമ്പാറ്റ് കേരള പ്രസിഡൻ്റും സൗത്ത് ഇന്ത്യ ചെയർമാനുമായ ഷൈജേഷ് പയ്യോളിയും, കോമ്പാറ്റ് കേരള സെക്രട്ടറിയും, വേൾഡ് കോമ്പാറ്റ് ജോയിൻ്റ് സെക്രട്ടറിയുമായ സജിത്ത് മണമ്മലും ടീമിലുണ്ട്.ബാലുശ്ശേരി സ്വദേശിയായ ലിപിൻ പി പി ടീമിൻ്റെ പരിശിലകനും മുഹമ്മദ് ഒ ടീം മാനേജരുമാണ്.







