വന്ദേഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ പ്രസിദ്ധീകരിച്ച് റെയില്‍വേ


കേരളത്തില്‍ ഉള്‍പ്പടെ ഉടന്‍ സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ പ്രസിദ്ധീകരിച്ച് റെയില്‍വേ. ആര്‍എസി അഥവാ റിസര്‍വേഷന്‍ ക്യാന്‍സലേഷന്‍ വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പുതിയ വന്ദേ ഭാരത് ട്രെയിനുകളില്‍ ഉണ്ടാകില്ല. നിരക്കുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ ഗുവാഹത്തി ഹൗറ റൂട്ടില്‍ അടുത്തയാഴ്ച ഓടിത്തുടങ്ങും.
വന്ദേ ഭാരത് സ്ലീപ്പറില്‍ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്റര്‍ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാകാത്തതിനാല്‍ കണ്‍ഫോം ആകാത്ത ടിക്കറ്റുകള്‍ ഓട്ടോമാറ്റിക്കായി ക്യാന്‍സല്‍ ആകും. 3AC ടിക്കറ്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 2.4 രൂപയായിരിക്കും ടിക്കറ്റ് നിരക്ക് ഈടാക്കുക. 2AC ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് 3.1 രൂപയും, 1AC ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് 3.8 രൂപയും ഈടാക്കും. 960 രൂപയിലാണ് 3AC ടിക്കറ്റുകള്‍ ആരംഭിക്കുക. 1240 മുതലായിരിക്കും 2AC ടിക്കറ്റ് നിരക്കുകള്‍. 1520 രൂപയാണ് 1AC മിനിമം ടിക്കറ്റ് നിരക്ക്. ഗുവാഹത്തി ഹൗറ റൂട്ടിലെ ആദ്യ ട്രെയിന്‍ അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഈ റൂട്ടില്‍ മറ്റ് ട്രെയിനുകള്‍ എടുക്കുന്നതിനേക്കാള്‍ മൂന്നു മണിക്കൂര്‍ കുറഞ്ഞ സമയത്തിലാകും വന്ദേ ഭാരത് ഓടിയെത്തുക.







