കൊയിലാണ്ടി ജി വി എച്ച് എസ് എസ് വിജയോത്സവം പദ്ധതിക്ക് തുടക്കമായി


കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. എച്ച്. മുഹമ്മദ് കോയ, വി. ആർ. കൃഷ്ണയ്യർ, കെ. പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പ്രഗത്ഭരായവർ പഠിച്ച കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഉയർത്തിക്കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിൻ്റെ അക്കാദമികവും ഭൗതികവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ. എം. നജീബ് പറഞ്ഞു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു. വാർഡ് കൗൺസിലർ ജയദേവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ . എൻ. വി. പ്രദീപ് കുമാർ, എസ്.എം.സി ചെയർമാൻ പി. വി. പ്രവീൺ കുമാർ, പി. ടി. എ വൈസ് പ്രസിഡണ്ട് എൻ. വി. ബിജു, വി. എച്ച്. എസ്. ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, എസ്. എം. സി. അംഗം സി. കെ. പ്രിയ, കെ. എൻ. ഷിജി, എ. കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.







