മുണ്ടോത്ത് അരിപ്പുറത്ത് പറമ്പില്‍ അടിക്കാടിന് തീപിടിച്ചു


കൊയിലാണ്ടി: മുണ്ടോത്ത് അരിപ്പുറത്ത് പറമ്പില്‍ അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് തീ പിടിച്ചത്.
റോഡ് സൈഡില്‍ നിന്നും ഏകദേശം 50 മീറ്ററോളം മുകളിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ പ്രദേശവാസികള്‍ ഏകദേശം തീ അണച്ചിരുന്നു. ശേഷം സേന കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ നിധിപ്രസാദ് ഇ എം, നിതിന്‍ രാജ് ഇ കെ, ഹോ ഗാര്‍ഡുമാരായ സോമകുമാര്‍,റിജേഷ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.







