സൈമയുടെ സൂര്യപ്രഭ പുരസ്കാരം ഗീതനന്ദന് മാഷിന്


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം. മികച്ച അധ്യാപകൻ കഴിവുറ്റ സംഘാടകൻ. പൊതു വിഷയങ്ങളിലെ സജീവ ഇടപെടൽ. ദേശീയപാത വികസനം പൊയിൽക്കാവ് അണ്ടർ പ്പാസിന് വേണ്ടി പൊതുജനങ്ങളെ സംഘടിപ്പിച്ചുള്ള പ്രക്ഷോഭത്തിന് നേതൃത്വ പരമായ പങ്ക്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വണ്ടികൾ നിർത്താത്തതിന് എതിരെയുള്ള സമരത്തിലെ മുന്നണി പോരാളി. കഴിഞ്ഞ ഭരണസമിതിയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ചെങ്ങോട്ടുകാവ് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം ലഭിക്കാനും, നിരവധി അംഗൻവാടികൾക്ക് സ്വന്തം കെട്ടിടം ഉണ്ടാക്കാൻ അഹോരാത്രം പ്രയത്നിച്ച വ്യക്തി.
ഒരു നാടിന്റെ ശ്രദ്ധാകേന്ദ്രമായ ജ്വാല ലൈബ്രറിയെ ഉന്നതങ്ങളിൽ എത്തിക്കുന്നതിന് വലിയ പങ്കുവഹിച്ചു. കില ഫാക്കൽറ്റി, തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ മികച്ച സംഘാടകൻ. അംഗൻവാടി കലോത്സവം, കേരളോത്സവം, കുടുംബശ്രീ കലോത്സവം പരിപാടികളുടെ ചുക്കാൻ പിടിക്കുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം ( ആശ്വാസം പാലിയേറ്റീവ്, സുരക്ഷാപാലിയേറ്റീവ് ) പെൻഷൻകാരെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. എ കെ ജി ഫുട്ബോൾ ടൂർണ്ണമെന്റ് അടക്കം വിവിധ കായിക മത്സരങ്ങളിലെസംഘാടനത്തിലെ പങ്കാളിത്തം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം. എല്ലാത്തിലും ഉപരി ചെങ്ങോട്ടുകാവിലെ കുഞ്ഞു വിഷയങ്ങൾ മുതൽ എല്ലാത്തിലും ഇടപെടുന്ന, ആർക്കും ഏതു വിഷയത്തിനും ഏത് സമയത്തും സമീപിക്കാവുന്ന വ്യക്തിത്വം.കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യുന്ന പൊയിൽക്കാവിന്റെ ചിരിക്കുന്ന മുഖം.
സൈമയുടെ ഈ വർഷതെ സൂര്യപ്രഭ പുരസ്കാരം ഗീതനന്ദൻ മാഷിന്. ജനുവരി 31 ലെ സൈമ വാർഷികദിനത്തിൽ അവാർഡ് സമ്മാനിക്കും.







