‘പച്ചപ്പ്’ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ്


കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു പി സ്കൂൾ ‘ പച്ചപ്പ് ‘ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. ട്രാഫിക് യൂണിറ്റ് കൊയിലാണ്ടിയിലെ സബ് ഇൻസ്പെക്ടർ വി.വി സജീവൻ ക്ലാസ് എടുത്തു. പ്രധാന അധ്യാപകൻ എ.ടി വിനീഷ്അധ്യക്ഷത വഹിച്ചു.
ഹെൽമെറ്റിന്റെ ഉപയോഗം , സീബ്ര ലൈനിൽ കൂടി റോഡു മുറിച്ചു കടക്കേണ്ടതിന്റെ പ്രാധാന്യം, അമിതവേഗത, മദ്യപിച്ച് വാഹനമോടിച്ച് വരുത്തുന്ന അപകടങ്ങൾ, സീറ്റ് ബെൽട്ട് ഇടുന്നതിന്റെ പ്രാധാന്യം, എന്നിവയെ പറ്റിയെല്ലാം അദ്ദേഹം സംസാരിച്ചു. സ്കൂൾ ലീഡർ ഹാർദിക് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിപി.സബീന സ്വാഗതം പറഞ്ഞ ചടങ്ങിന് വി.ധന്യ നന്ദി പറഞ്ഞു.







