കൊയിലാണ്ടിയില്‍ 30 ലിറ്റര്‍ ചാരായവും മായി രണ്ട്‌പേര്‍ അറസ്റ്റില്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 30 ലിറ്റര്‍ ചാരായവും മായി രണ്ട്‌പേര്‍ അറസ്റ്റില്‍, വാറ്റുകാരയ കീഴരിയൂര്‍ സ്വദേശികളായ സജിലേഷ് കൂട്ടാളി അമന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഓര്‍ഡറുകള്‍ സ്വീകരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് മീറോട് മല കേന്ദ്രീകരിച്ച് വ്യാജവാറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പ്രധാന പ്രതികളാണ് പിടിയില്‍ ആയത്.
വിതരണം നടത്താനായി കൊണ്ട് വരുന്നതിനിടയില്‍ കൊയിലാണ്ടി താമരശ്ശേരി ഓവര്‍ ബ്രിഡ്ജിന് അടിയിലെ റോഡില്‍ വെച്ചാണ് 30 ലിറ്റര്‍ ചാരായം KL 56 Z 3905 നമ്പര്‍ സുസുകി സ്‌കൂട്ടറില്‍ കൊണ്ട് വരുന്നതിനിടയിലാണ് എക്‌സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി മധുസൂദനന്‍ അറസ്റ്റ് ചെയ്തത്.
അബ്കാരി നിയമ പ്രകാരം ഇവര്‍ക്ക് ഏതിരെ കേസ്സെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അബ്ദുള്‍ സമദ് , പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് മാരായ രാകേഷ് ബാബു, ഷംസുദ്ധീന്‍, അനീഷ്‌കുമാര്‍, ദീന്‍ ദയാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിവേക്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.







