രക്‌തശാലി നെൽകൃഷി വിളവെടുത്തു


കൊയിലാണ്ടി: രക്‌തശാലി നെൽകൃഷി വിളവെടുത്തു. മൂടാടി, ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ നന്തി യിലുള്ള ആശാ നികേതൻ (FMR India )യിലെ അന്തേവാസികളും സ്റ്റാഫും ചേർന്ന് 10 സെന്റ് സ്ഥലത്ത് നടത്തിയ നെൽകൃഷി മൂടാടി കാർഷിക കർമ്മ സേന ടെക്നീഷ്യന്മാരും അന്തേവാസികളും ചേർന്ന് വിളവെടുത്തു.
ആശാ നി കേതൻ കമ്മ്യൂണിറ്റി ലീഡർ ജ്യോതി സൂസൻ ജോസഫ് സ്വാഗതം പറഞ്ഞു. മൂടാടി കൃഷി ഓഫീസർ ഫൗസിയ മുഖ്യപ്രഭാഷണം നടത്തി. കർമ്മസേന പ്രസിഡണ്ട് രവീന്ദ്രൻ T, സെക്രട്ടറി ഗംഗാധരൻ എംവി, കൃഷി അസിസ്റ്റന്റ് വിനീത എന്നിവർ ആശംസകൾ നേരുന്നു സംസാരിച്ചു. ആശ നികേതൻ പ്രവർത്തകരായ സിന്ധു, ദേവി മുകേഷ്, സന്തോഷ് ടി പി എന്നിവർ നേതൃത്വം നൽകി. സന്തോഷ് ടി പി നന്ദി പ്രകാശിപ്പിച്ചു








