നാസിക് ഡോള്‍ സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിമറിഞ്ഞ് അപകടം: 8 പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി അണ്ടര്‍പാസിനു സമീപം നാസിക് ഡോള്‍ സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിമറിഞ്ഞ് അപകടം.8 പേര്‍ക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത് മഹിന്ദ്രയുടെ ദോസ്ത വാഹനമാണ് മറിഞ്ഞത്. പുളിയഞ്ചേരി നെല്ലൂളിത്താഴെ നിന്നുള്ള ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. പരിപാടി കഴിഞ്ഞ് പുളിയഞ്ചേരിയിലേക്ക് മടങ്ങവെയായിരുന്നു അപകടം.
പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്








