നടുവത്തൂര്‍ അരിക്കുളം റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ കാട്ടുപന്നി കിണറ്റില്‍ വീണു

 

 

കൊയിലാണ്ടി: നടുവത്തൂര്‍ അരിക്കുളം റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ കാട്ടുപന്നി കിണറ്റില്‍ വീണു,  പ്രദേശവാസികള്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം കലങ്ങിയതോടെയാണ് പന്നി കിണറ്റിലുള്ളത് അറിയുന്നത്.

പെരുവണ്ണാമുഴി വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമ പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ കിണറ്റില്‍ നിന്നും പന്നിയെ വെടിവെച്ച് കൊല്ലാനാണ് ആദ്യം തീരുമാനിച്ചത് ഇതിനിടയിലുള്ള ശ്രമത്തില്‍ കിണറ്റില്‍ ചത്തതായി കാണുകയും പുറത്തെടുത്ത് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു തുടര്‍നടപടികള്‍ ആരംഭിച്ചതായി പ്രദേശവാസി എടത്തില്‍ രവി പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം പ്രദേശത്തെ കാട്ടുപന്നിയുടെ ശല്യം കൂടിവരുന്നതായി നിരവധി പേര്‍ അപകടം സംഭവിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!