44-ാമത് എ.കെ.ജി ഫുട്ബോൾ മേള; സംഘാടക സമിതി രൂപീകരിച്ചു

 

 

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ. കെ. ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ. കെ. ജി ഫുട്ബോൾ മേളയുടെ വിജയത്തിനായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. മുൻ എം. എൽ. എ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ. ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. കെ. കെ. മുഹമദ്, കെ. ദാസന്‍, യു. കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. എ. പി. സുധീഷ് സ്വാഗതവും സി. കെ. മനോജ് നന്ദിയും പറഞ്ഞു.

യോഗത്തിൽ പുതുതായി തെരഞെടുക്കപ്പെട്ട കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രനും എൽ. ഡി. എഫ് ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 1 നാണ് ഫുട്ബോൾ മേള ആരംഭിക്കുന്നത്. എ കെ ജി കപ്പിനായുള്ള പ്രധാന ടൂർണമെൻ്റിനൊപ്പം U17 വിഭാഗത്തിള്ള ടൂർണമെൻ്റും, പ്രാദേശിക ക്ലബുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെൻ്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. സംഘാടക സമിതി യു. കെ. ചന്ദ്രൻ ചെയർമാൻ,
അഡ്വ. എൽ .ജി. ലിജീഷ് വർക്കിംഗ് ചെയർമാൻ, എ. പി. സുധീഷ്  ജനറൽ കൺവീനർ, സി. കെ മനോജ്  ട്രഷറർ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!