കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം കൊടിയേറി


കൊയിലാണ്ടി: തിറയാട്ടത്തിന് പ്രസിദ്ധമായ കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി. വ്യാഴാഴ്ച കൊടിയേറ്റം, കലവറ നിറക്കൽ, മെഗാ തിരുവാതിര, കലാമണ്ഡലം ശിവദാസൻമാരാരുടെ തായമ്പക കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു.
ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീർ കുലവരവ്, പൂത്താലപ്പൊലി വരവ്, പഞ്ചാരിമേളം, നട്ടത്തിറ, വടകര വരദയുടെ നാടകം ഇരുട്ടിൻ്റെ ആത്മാവ്, വെള്ളാട്ട്, തിറകൾ. മൂന്നിന് ഉച്ചക്ക് പ്രസാദ ഊട്ട്, വെള്ളാട്ടുകൾ, ഇളനീർ വരവ്, താലപ്പൊലി, പാണ്ടിമേളം, നട്ടത്തിറ, വിഖ്യാതമായ തീക്കുട്ടിച്ചാത്തൻ തിറ, മറ്റ്തിറകൾ എന്നിവയോടെ ഉത്സവം സമാപിക്കും.









