ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

 

 

അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ശ്രീ ഉഷകാമ്പ്രം പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ക്ഷേത്ര ചടങ്ങുകളും, വിശേഷാല്‍ പൂജകളും നടക്കും.

വൈകീട്ട് പ്രദേശവാസികളായ കലാകാരന്മാരുടെ നൃത്ത നൃത്യങ്ങളും ഡിസം: 31 ന് ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്കു ശേഷം രാവിലെ 10. 30 ന് ചാക്യാർകൂത്ത്, വൈകീട്ട്‌ 8 ന് കരോക്കെ ഗാനമേള.

ജനുവരി 1 ന് ഉത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീര്‍ കാവ് സമര്‍പ്പണം, പള്ളിവേട്ട, എന്നീ ചടങ്ങുകള്‍ നടക്കും. ജനുവരി 3ന് രാവിലെ 8 മണിയോടെ കുളിച്ചാറാട്ട് അതിനുശേഷം ഉച്ചക്ക് 12 ന് ആറാട്ട് സദ്യയോട് കൂടി ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!