കൊല്ലം ചിറയ്ക്ക് സമീപത്തെ എംസിഎംഫ് യൂണിറ്റില്‍ തീപ്പിടിച്ചു


കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപത്തെ എംസിഎംഫ് യൂണിറ്റില്‍ തീപ്പിടിച്ചു
യൂണിറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ എത്തുകയും അരമണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണ്ണമായും അണയ്ക്കുകയും ചെയ്തു.
ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ നിധിപ്രസാദ് ഇ എം, അനൂപ് എന്‍ പി, ഷാജു കെ, ഹോംഗാര്‍ഡ് ടി പി ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.









