പയ്യോളി നഗരസഭാധ്യക്ഷയായി യു ഡി എഫിലെ എൻ സാഹിറ തിരഞ്ഞെടുക്കപ്പെട്ടു


കൊയിലാണ്ടി: പയ്യോളി നഗരസഭാധ്യക്ഷയായി യു ഡി എഫിലെ എൻ സാഹിറ (മുസ്ലീം ലീഗ്) തിരഞ്ഞെടുക്കപ്പെട്ടു. സാഹിറയ്ക്ക് 21 വോട്ടും എൽ ഡി എഫിലെ കെ കെ ഷൈജയ്ക്ക് (സി പി എം) 14 വോട്ടും ലഭിച്ചു. എൻ സാഹിറയെ കെ ടി സിന്ധു നിർദ്ദേശിച്ചു. വി എം മുസ്തഫ പിന്താങ്ങി.
എൽഡിഎഫ് കെ കെ .ഷൈജയെ മജിഷ സുജൂ നാമനിർദ്ദേശം ചെയ്തു. കെ ജയകൃഷ്ണൻ പിന്താങ്ങി.
37 നഗരസഭാംഗങ്ങളാണ് ആകെയുള്ളത്. മുസ്ലീം ലീഗ് സ്വതന്ത്ര അംഗം സി പി ഫാത്തിമയുടെ സഹോദരി അന്തരിച്ചത് കാരണം വോട്ട് ചെയ്യാനെത്തിയില്ല.
ബി ജെ പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. യു ഡി എഫിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷം ലീഗിനാണ്. നഗരസഭാ ഉപാധ്യക്ഷനെ ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് തിരഞ്ഞെടുക്കും.









