പയ്യോളി മിക്‌സചറിനെതിരെ വ്യാജ പ്രചാരണം നടക്കുന്നു: ബേക്കേഴ്‌സ് അസോസിയേഷന്‍

 

 

കൊയിലാണ്ടി: പയ്യോളിയില്‍ കഴിഞ്ഞ ദിവസം ഫുഡ്‌സേഫ്റ്റി വിഭാഗം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയ ‘ഷിറിന്‍ ഫുഡ് പ്രൊഡക്ട്’ എന്ന സ്ഥാപനം കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും വിലക്കുറവിന്റെ പേരില്‍ നമുക്ക് വിപണനത്തിന് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തിരിച്ചറിയാന്‍ നമ്മള്‍ തന്നെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരിക്കലും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (BAKE)യില്‍ സ്ഥാനമോ പരിരക്ഷയോ ഉണ്ടായിരിക്കുന്നതല്ലെന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെ ബേക്കര്‍സ് അസോസിയേഷന്‍ മുമ്പില്‍ ഉണ്ടായിരിക്കുമെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ മുഹമ്മദ്, മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് കെ കെ ബേക്കര്‍സ് അസ്സോസിയഷന്‍ മണ്ഡലം പ്രസിഡന്റ് മനീഷ് മലബാര്‍ ചിപ്‌സ്, ജനറല്‍ സെക്രട്ടറി സിജിത്ത് തീരം ജില്ലാ കമ്മിറ്റി അംഗം നാഫി സെയ്ന്‍ ബേക്കറി, ദിലീപ് ദിപിന്‍ ബേക്കറി, അന്‍വര്‍ ഫെയ്മസ് ബേക്കറി, സ്വപ്‌ന പയ്യോളി ജനത മിച്ചര്‍ ഷൈജേഷ് പയ്യോളി മിച്ചര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!