പേരാമ്പ്ര കൂത്താളിയില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍


പേരാമ്പ്ര: കൂത്താളി മരുതോറകുന്നുമ്മല്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസികള്‍, ഇന്നലെ രാത്രിയോടെയാണ് വീട്ടുമുറ്റത്ത് നായ്ക്കളുടെ കുരച്ചിനെ തുടര്‍ന്ന് ജനലിലുടെ നോക്കിയപ്പോള്‍ പുറത്ത് നിക്കുന്നതയാണ് കണ്ടത്. വീടിനു മുകളില്‍ കയറി നോക്കിയപ്പോള്‍ ദൂരേക്ക് ഓടി പോകുകയായിരുന്നു.
മരുതോറകുന്നുമ്മല്‍ അനീഷിന്റെ വീട്ടു മുറ്റത്താണ് കണ്ടത്. സമീപത്തു നിന്നും കാല്‍പ്പാടുകളും ലഭിച്ചിട്ടുണ്ട്. രാത്രിയോടെ തന്നെ പെരുവണ്ണാമുഴി ഫോറസ്റ്റ് അധികൃത സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തി, കൂത്താളി ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.









