കൊയിലാണ്ടി കന്നൂര്‍ കെ എസ് ഇ ബി സബ്‌സ്റ്റേഷനു സമീപം കുറ്റിക്കാടിനും വേസ്റ്റ് കേബിളിനുമാണ് തീപിടിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കന്നൂര്‍ കെ എസ് ഇ ബി സബ്‌സ്റ്റേഷനു സമീപം കുറ്റിക്കാടിനും വേസ്റ്റ് കേബിളിനുമാണ് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ്.
വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഇ.എം. നിധിപ്രസാദി, സാരംഗ്, കെ. ഷാജു, ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.









