കൊയിലാണ്ടി നഗരസഭ പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിലേക്ക് പ്രവേശിച്ചു

 

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിലേക്ക് പ്രവേശിച്ചു.

ടൗൺ ഹാളിൽ നടന്ന സത്യപ്രതിജ്ഞയിൽ വരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം. രാജീവ് മുതിർന്ന കൗൺസിലാറായ 31ാം ഡിവിഷനിലെ കെ.കെ. ദാമോദരന് ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നുള്ള 45 ഡിവിഷനിലെയും കൗൺസിലർമാർക്ക് കെ.കെ. ദാമോദരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നഗരസഭയിൽ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിലും അദ്ദേഹം അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.പി.ശൈലേഷ്, നഗരസഭ സെക്രട്ടറി എസ് പ്രദീപ് എന്നിവർ നേതൃത്വം നൽകി. പുതിയ നഗരസഭ അധ്യക്ഷനെയും ഉപാധ്യക്ഷനെയും 26ന് തെരഞ്ഞെടുക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!