പുണ്യഭവനിലെ കുട്ടികൾക്ക് വിവിധ പദ്ധതികളുമായി എൻ.എസ്.എസ് വിദ്യാർഥികൾ

 

 

 

സെൻസറി പാർക്കും ഫലവൃക്ഷ തോട്ടവും ഉൾപ്പെടെ ഒരുക്കും

കോഴിക്കോട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് പുണ്യഭവനിലെ കുട്ടികൾക്കായി ഫാറൂഖ് ട്രെയിനിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു.
സെൻസറി പാർക്ക്, ഫലവൃക്ഷ തോട്ടം, നിരാമയം ഔഷധത്തോട്ടം, പച്ചക്കറികൃഷി, ചുമർച്ചിത്രങ്ങൾ, മറ്റു സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് പുണ്യഭവനത്തിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഒരുക്കുക.

ആസ്റ്റർ മിംസ് വോളണ്ടിയേഴ്സിന്റെ സഹകരണത്തോടെയാണ് സെൻസറി പാർക്ക് തയാറാക്കുന്നത്. സ്റ്റോറീസ് ട്രീബ്യൂട്ട് പ്ലാന്റേഷന്റെ സഹകരണത്തോടെ ഫലവൃക്ഷത്തോട്ടവും എൻ.എസ്.എസ് യൂണിറ്റ് വിവിധ സ്കൂളുകളിൽ നടപ്പാക്കിവരുന്ന നിരാമയം പദ്ധതിയും സ്പെഷ്യൽ സ്കൂളുകളിൽ ചിത്രങ്ങൾ വരച്ച് വർണാഭമാക്കുന്ന മഴവില്ല് പദ്ധതിയും വളണ്ടിയർമാർ ഒരുക്കുന്നുണ്ട്.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹന പ്രിയ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലീം അധ്യക്ഷനായി. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ എം അഞ്‌ജു മോഹൻ, വനിത-ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് അസീം, ജെൻഡർ പാർക്ക് അസ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രേമൻ തറവട്ടത്ത്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷിജി എ റഹ്മാൻ, എച്ച്.എം.ഡി.സി സൂപ്രണ്ട് പി.ആർ രാധിക, വളണ്ടിയർ സെക്രട്ടറി എം ഷാദിൽ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ് പദ്ധതി വിശദീകരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!