അപേക്ഷ ക്ഷണിച്ചു


ഫാര്‍മസിസ്റ്റ് അഭിമുഖം
ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ്/ബി.ഫാം -ആയുര്‍വേദ. അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2371486.

ഡെന്റല്‍ മെക്കാനിക്ക് ട്രെയിനി നിയമനം
കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഡെന്റല്‍ മെക്കാനിക്ക് ട്രെയിനിയെ നിയമിക്കും. യോഗ്യത: കേരള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (ഡി.എം.ഇ) നടത്തുന്ന ഡെന്റല്‍ മെക്കാനിക് ഡിപ്ലോമ കോഴ്‌സ്. 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 26ന് രാവിലെ 11ന് ഗവ. ഡെന്റല്‍ കോളേജില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350601, 0495 356781

ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2026 ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്, പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് 0495-2414579 നമ്പര്‍ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാനാകുക. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി -രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു/തത്തുല്യം -ഒരു സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി/തത്തുല്യം -രണ്ട് സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി/തത്തുല്യം -ഒരു സെമസ്റ്റര്‍), കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.ihrdadmissions.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡിസംബര്‍ 31ന് വൈകീട്ട് നാലിനകം വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലഭിക്കണം. നേരിട്ടും അപേക്ഷ നല്‍കാം. ഫോണ്‍: 0496 2524920

ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി ആന്‍ഡ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഡിസംബര്‍ 29ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2373976

റെയില്‍വേയില്‍ ഗേറ്റ്മാന്‍
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 26ന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. ഫോണ്‍: 0495-2771881

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ്
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. അപേക്ഷാ ഫോമും വിശദവിവരവും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, 150 രൂപ രജിസ്ട്രേഷന്‍ ഫീസ് (എസ്.സി/എസ്.ടിക്കാര്‍ക്ക് 100 രൂപ) സഹിതം ഡിസംബര്‍ 31നകം പ്രിന്‍സിപ്പല്‍, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുത്തിയാട് (അഴകൊടി ക്ഷേത്രത്തിന് സമീപം), പുതിയറ പി ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495 2721070, 8547005031.









