പെൻഷൻ വാലിഡേഷൻ നിയമം ഉടൻ പിൻവലിക്കുക: കേന്ദ്ര പെൻഷനേർസ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ്


കൊയിലാണ്ടി: കേന്ദ്ര പെന്‍ഷനേര്‍സ് അസോസിയേഷന്‍ (CGPA) കൊയിലാണ്ടി യൂനിറ്റ് പെന്‍ഷന്‍ ദിനമായ ഡിസംബര്‍17 പ്രതിഷേധ ദിമായ് ആചരിച്ചു. പ്രതിഷേധ സൂചകമായി കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ യൂനിറ്റ് പ്രസിഡന്റ് കെ.സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
കെ ഗീത അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി രാജന്‍ കെ.ടി സ്വാഗതവും ഭാസ്‌കരന്‍ ഇ കെ നന്ദിയും രേഖപ്പെടുത്തി. എട്ടാം ശമ്പള കമ്മീഷന്‍ പരിധിയില്‍ കേന്ദ്ര ഗവര്‍മ്മേണ്ട് പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്താത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി









