ശ്രീ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവം 2025 ഡിസംബർ 20 മുതൽ 27 വരെ

 

 

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവം 2025 ഡിസംബര്‍ 20 മുതല്‍ 27 വരെ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍ രുഗ്മ, ജനറല്‍ കണ്‍വീനര്‍ പത്മനാഭന്‍ ധനശ്രീ
ട്രസ്റ്റി മാനേജര്‍ ഹരിഹരന്‍ പൂക്കാട്ടില്‍, മാതൃ സമിതി സെക്രട്ടറി ജാനകി വി.എം , ഭാസ്‌ക്കരന്‍ – അശ്വനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

2025 ഡിസംബര്‍ 20 വൈകീട്ട് ശുദ്ധിക്രിയകള്‍, ആചാര്യ വരണം

ഡിസംബര്‍ 21 കാലത്ത് 7 മണിക്ക് മഹാമൃത്യുഞ്ജയ ഹോമം. വൈകീട്ട് 3 മണിക്ക് കൃഷ്ണ വര്‍ണ്ണം (എല്‍ പി, യു പി എച്ച് എസ് വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന മത്സരം ) വിഷയം കൃഷ്ണ സങ്കല്പം.

ഡിസംബര്‍ 22ന് കാലത്ത് മഹാഗണപതി ഹോമം, രാവിലെ 7.30ന് കലവറ നിറക്കല്‍, വൈകിട്ട് 6.30ന് :പൂജനീയ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം. തുടര്‍ന്ന് സരിഗമ മ്യൂസിക് കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

ഡിസംബര്‍ 23ന് വൈകിട്ട് 6. 30 മുതല്‍ സിന്ദൂരസന്ധ്യ, കൈകൊട്ടിക്കളി. ഡിസംബര്‍ 24 വൈകീട്ട് 6 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന്‍ നയിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് 7.30ന് ശ്രീ പ്രവീണ്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്

ഡിസംബര്‍ 25ന് വൈകിട്ട് 6.30 മുതല്‍ നടന സന്ധ്യ, കരോക്കെ ഗാനമേള.

ഡിസംബര്‍ 26 വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം, സമ്മാനദാനം, അനുമോദന സദസ്സ്
ഉദ്ഘാടനം. R K (AIR ഫെയിം). രാത്രി 8 മണിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോട് കൂടി പള്ളിവേട്ട.

ഡിസംബര്‍ 27 കാലത്ത് ആറാട്ടു ബലി. രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍ കുളിച്ചാറാട്ട്, മടക്കെഴുന്നള്ളിപ്പ് കൊടിയിറക്കല്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ ആറാട്ടു സദ്യ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!